Tuesday, May 8, 2012

ചിരിയുടെ താളം

         ഓരോ കാൽ വെപ്പുകൾക്കും പതിവിലേറെ ഭാരം തോന്നിയപ്പൊൾ ഞാനൊർത്തു ആരെ ബൊധിപ്പിക്കാനാ ഞാൻ ജീവിക്കുന്നതെന്നു.എന്‍റെ മുന്നിലൂടെ കടന്നു പൊയ്കൊണ്ടിരുന്ന ഓരൊ മനുഷ്യരും പരിചയഭാവത്തിൽ നോക്കി ചിരിക്കുമ്പോഴും കുട്ടികൾ എന്നെ തൊടാൻ ഓടി വരുമ്പോഴും എന്‍റെ കണ്ണുകളിൽ നിസ്സഹായതയായിരുന്നു.അത് കാണാൻ ആരും ശ്രമിക്കാറില്ല.

സ്വപ്നത്തിൽ നിന്നുണർന്ന് വീടിന്‍റെ പടികള്‍ കയറുമ്പോഴാണ്‌ അമ്മ വിളിച്ചത്.
രഞ്ജു വേഗം  വേഷം മാറി വരൂ..
 മാഷ് കാത്ത് നില്ക്കണു..
പണ്ടേതൊ സിനിമയിൽ കണ്ടപ്പോലെ മാഷിനന്‍റെ ദേഹത്ത് നായ്കുരണ പൊടി വിതറാൻ കൊതിച്ചു പൊയി.
പക്ഷെ ഞാൻ ഇങ്ങനൊക്കെ ആയിപ്പോയില്ലേ...
ഇപ്രാവിശ്യം sms ലേശം കുറവാ performance roundന്റെ കാര്യം മാഷൊന്നു കൂടി നോക്കണം.
അമ്മയുടെ ഈ വാക്കുകൾ ദോശക്കൊപ്പം എന്‍റെ തൊണ്ടയിൽ കെട്ടി നിന്നു.എങ്ങനെക്കയൊ ചായ മുഴുവനാക്കി.
 ഹാളിൽ ചെല്ലുമ്പോൾ മാഷവിടെ പ്രാക്ടീസ് ചെയ്യാ, എന്നെ പഠിപ്പിക്കാൻ. രാവിലെ മുതൽ വൈകുന്നേരം വരെ ക്ളാസ്സിലിരുന്ന്, ബസ്സുകൾക്ക് പിന്നാലെ ഓടി ഒരു വിധത്തിൽ ഇവിടെയെത്തുമ്പോൾ ആർക്കും മനസ്സിലാവില്ലല്ലൊ ഞാനൊരു സാധാരണ കുട്ടിയാണെന്ന്.
അടുത്ത ആഴ്ച്ചത്തെ ഷൂട്ടിനു രണ്ടു ഡാൻസ് പഠിക്കാൻ ഞാൻ രാത്രികളോളം പ്രാക്ടീസ് ചെയ്യുന്നു എന്നിട്ടും എന്താ നേട്ടമെന്ന് ഞാനെത്രയൊ ആലോചിച്ചു.
ചിരിച്ചപ്പൊ താളം പോയി,
1,2,3,4 സ്റ്റെപ്പ്സിൽ മൂന്നാമത്തേത് ശരിയായില്ല.
ഇതൊക്കെ കേൾക്കാൻ ഞാനെത്രയൊ രാത്രികൾ ഉറങ്ങാതിരുന്നു കളിച്ചു പഠിച്ചിട്ടുണ്ട്.ഒരുപാട് പ്രശസ്തരുടെ നൃത്തം കണ്ട് അവരോടൊക്കെയുള്ള ആരാധന കൊണ്ട് അവരെപ്പൊലെ ഒരു നർത്തകി ആവാനാണ്‌ ഞാനാഗ്രഹിച്ചത്. ഈ കലയൊടുള്ള സ്നേഹമാണ്‌ എന്നെ ഇത്രനാളും പിടിച്ചു നിർത്തിയത്.
എന്നിട്ടും ഞാനെത്തിപ്പെട്ടത് ഇങ്ങനൊരു ലൊകത്തിലായല്ലൊ...?
  “എന്താ.... രഞ്ജു ഈപ്രാവിശ്യം നീയിങ്ങനെ ഉഴപ്പാനാണോ?
ഒന്നു പ്രാക്ടീസ് ചെയ്യു...
ലക്ഷങ്ങൾ മുടക്കിയാ നിന്നെ ഒരു  ഡാൻസ് കളിപ്പിക്കുന്നത്,
ഇതില്‌ സമ്മാനം കിട്ടീല്ലെങ്കിൽ നമ്മടെ അവസ്ഥ.. നീയെന്താ അത് മനസ്സിലാക്കത്തത്?”
അമ്മ എന്റെ ബുദ്ധിമുട്ട്  ഒന്ന് മനസിലാക്കു..
നിനക്കെന്താ ഇത്ര ബുദ്ധിമുട്ട്, ബുദ്ധിമുട്ടും tensionഉം എല്ലാം ഞങ്ങള്‍ക്കല്ലേ
ഇനി അവിടെ എന്‍റെ വാക്കുകൾക്ക് പ്രസക്തിയില്ലാ...പിൻ തിരിഞ്ഞു ഞാനോർത്ത് എനിക്ക് പൊലും  എന്നൊട് പുച്ഛം തൊന്നുന്നു.ചിരിക്കാനൊരു കാരണം തേടി നടക്കുന്ന അവസ്ഥ. എനിക്ക് തന്നെ ഞാനന്യയാവുന്നു.
എത്രയൊ നല്ല നിമിഷങ്ങൽ എന്നെ ഇന്നും പുഞ്ചിരിക്കാൻ പ്രേരിപ്പിക്കുന്നു.
പണ്ടൊരു ബയോളൊജി ലാബിൽ saliva-test നടത്തുമ്പൊൾ ലാബ് മുഴുവൻ തുപ്പി തുപ്പി നടന്നതിന്‌ മിസ്സ് പിടിചു പുറത്താക്കിയപ്പൊഴും ഇംഗ്ളീഷ് ക്ലാസ്സിൽ പിന്നിലിരുന്നു ലഡ്ഡു തിന്നുമ്പൊഴുമെല്ലാം എനിക്ക് ചിരിക്കാൻ ആയിരം കാരണങ്ങളുണ്ടായിരുന്നു......
പിന്നീടെന്നൊ ഒരു കൂട്ടുകാരനൊടുള്ള ഇഷ്ടം autographന്റെ താളുകളിൽ ഒതുക്കി വെച്ചപ്പൊഴും ഒരുപാട് കാലം ആ പ്രതീക്ഷ എന്‍റെ ഉള്ളിൽ ഉണ്ടായിരുന്നു, എന്നെ സന്തോഷിപ്പിക്കാൻ ഇന്നിപ്പൊ സന്തോഷിപ്പിക്കാൻ കാരണങ്ങളില്ലാതെ, പ്രതീക്ഷിക്കാനൊന്നുമ്മില്ലാതെ ഞാനെന്താ ഇങ്ങനെയായിപ്പൊയത്.
എനിക്കാ പഴയ രഞ്ജിനിയാവണം...

                                                          ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
നീളമേറിയ ഈ വരാന്തകൾക്കറിയാം ഇന്നു രഞ്ജിനിയെ കാരണം കഴിഞ്ഞ കുറെ മാസങ്ങളായി അവൾ ഇവിടെയാണ്‌
“doctor മോൾക്കിപ്പൊ എങ്ങനേണ്ട്
സാരല്ല്യ.. വേഗം ശരിയാവും.
ഒരു തരം വിഷാദരോഗം എന്നൊക്കെ പറയാം... അവളെ അവൾടെ ഇഷ്ടങ്ങൾക്ക് വിട്ടെക്കു
                                                         ^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
 
ടി വി യിലെ ഡാൻസ് പ്രൊഗ്രാം കണ്ടു കണ്ണും നട്ടിരുന്ന എന്നെ കണ്ടു അമ്മ ഒന്നു അന്‌ധാളിച്ചു കൂടെ കുറച്ച് പേടിയും.... എനിക്കപ്പൊ ചിരി വന്നു....
അതെയ് അമ്മേ ഞാനീ കലയെ സ്നെഹിച്ചത് ഈ കലയെയാണ്‌ ഞാൻ സ്നേഹിച്ചത് അല്ലാതെ അതൊരു ഫ്ലാറ്റിലൊ വില്ലയിലൊ ഒതുക്കിയാൽ അതു ഞാൻ എന്നൊടൂ തന്നെ ചെയ്യുന്ന ക്രൂരതയാവും...
                                          

1 comment:

  1. Good lines..ഇനി അവിടെ എന്‍റെ വാക്കുകൾക്ക് പ്രസക്തിയില്ലാ...പിൻ തിരിഞ്ഞു ഞാനോർത്ത് എനിക്ക് പൊലും എന്നൊട് പുച്ഛം തൊന്നുന്നു.ചിരിക്കാനൊരു കാരണം തേടി നടക്കുന്ന അവസ്ഥ. എനിക്ക് തന്നെ ഞാനന്യയാവുന്നു...

    ReplyDelete