Sunday, April 3, 2016

സ്വപ്നങ്ങള്‍..... സ്വപനങ്ങളെ...




   ഒരു സീനിയറോട് ഭയങ്കര crushമായി നടക്കുന്ന ഒരു കോളേജ് കാലം...
😍😍
 അയാളെ സ്വപ്നം കാണുക..😴 കൂടെ ഉണ്ടെന്നു സങ്കൽപ്പിച്ചു വാതോരാതെ സംസാരിക്കൽ..
😉😉
 അങ്ങനെയുള്ള കലാപരിപാടികളുമായി മുന്നോട്ട് പോവുന്നു... പക്ഷെ പേരിനു പോലും അങ്ങേരോട് ഒന്ന് മിണ്ടിയിട്ടില്ല... അങ്ങനെ ഒരു ദിവസം കണ്ട് സ്വപ്നം...

സ്ഥലം: ഏതോ ഒരു അമ്പലം
നായകൻ ഒരു പെണ്ണിന്റെ കൂടെ തൊഴുതു നിലക്കുന്നു... അവിടെക്ക് ചെല്ലുന്നു ഞാൻ (സീനിൽ sound ഇല്ല)ഞാൻ അവരോട് മിണ്ടി കൊണ്ടേയിരിക്കുന്നു.. (പെട്ടന്ന് sound വന്നു..)
അങ്ങേരു പെണ്ണിനെ പരിചയപ്പെടുത്തി.. "ഇതെന്റെ fiance.. swathi...." 
😊😊

പ്ലിങ്ങിയ ഞാൻ പലതും പറഞ്ഞു തടി തപ്പി...

പിന്നെ ഒന്നും ഓർമയില്ല എന്നത്തേയും പോലെ അമ്മേടെ അടി കൊണ്ട് ഞാൻ ഏഴുന്നെൽക്കുന്നു... എന്റെ പണി നോക്കി പോകുന്നു... പക്ഷെ  മൊത്തത്തില്‍  ഒരു ശോക ഭാവം.. ആ സ്വപ്നം എന്നെ കുറേ നാൾ ചുമ്മാ സങ്കടപെടുത്തി...
അങ്ങനെ കോളേജ് മാറി.. ലോകം മാറി.. എന്നിട്ടും ഇടക്കിടെ അയാളിങ്ങനെ തലമണ്ടയിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു.


പിന്നെയും കുറെ കാലം കഴിഞ്ഞു.. ഞാൻ കല്യാണവും കഴിച്ചു കുട്ടിക്ക് 2 വയസ്സും ആയി.. വെറുതെ facebookൽ ചുറ്റിത്തിരിഞ്ഞപ്പോ അയാളുടെ profile കണ്ടത്..
Engaged to swathi gopakumar.
7 കൊല്ലം മുന്നേ കണ്ട സ്വപ്നം പെട്ടെന്ന് ഒന്ന black n whiteൽ ഓടി.. സ്ഥലകാലബോധമില്ലാത്ത എന്റെ പൊട്ടിച്ചിരി കേട്ട് ഉറക്കത്തിലായിരുന്ന മോൻ ഞെട്ടി ഏഴുന്നെറ്റു എന്നെ തുറിച്ചു നോക്കുന്നു...
"വട്ടാണല്ലേ...."😋😋😋