Saturday, October 8, 2016

നമ്മള്‍





കാലത്തിന്‍റെ കണ്ണാടിയില്‍
ഒരിക്കല്‍ 
നമ്മള്ലൊരുമിച്ച് നമ്മളെ കാണും 
ജന്മാന്തരങ്ങള്‍ക്കപ്പുറത്ത് നിന്ന്
എന്‍റെ കണ്ണിലെ കാത്തിരിപ്പ്‌ 
നിന്നിലേക്കെതും വരെ 
എവിടെ ഞാനുണ്ടാവും 
ചുവപ്പിന്റെ തുടിപ്പില്‍
മയില്‍പീലി കണ്ണില്‍ 
കുപ്പിവള കിലുക്കത്തില്‍ 
നിന്‍റെ കൈ പിടിച്ച്
മഴവില്ലിനറ്റം തേടി 
അകാശതിനപ്പുറം  പോകാന്‍......



Sunday, April 3, 2016

സ്വപ്നങ്ങള്‍..... സ്വപനങ്ങളെ...




   ഒരു സീനിയറോട് ഭയങ്കര crushമായി നടക്കുന്ന ഒരു കോളേജ് കാലം...
😍😍
 അയാളെ സ്വപ്നം കാണുക..😴 കൂടെ ഉണ്ടെന്നു സങ്കൽപ്പിച്ചു വാതോരാതെ സംസാരിക്കൽ..
😉😉
 അങ്ങനെയുള്ള കലാപരിപാടികളുമായി മുന്നോട്ട് പോവുന്നു... പക്ഷെ പേരിനു പോലും അങ്ങേരോട് ഒന്ന് മിണ്ടിയിട്ടില്ല... അങ്ങനെ ഒരു ദിവസം കണ്ട് സ്വപ്നം...

സ്ഥലം: ഏതോ ഒരു അമ്പലം
നായകൻ ഒരു പെണ്ണിന്റെ കൂടെ തൊഴുതു നിലക്കുന്നു... അവിടെക്ക് ചെല്ലുന്നു ഞാൻ (സീനിൽ sound ഇല്ല)ഞാൻ അവരോട് മിണ്ടി കൊണ്ടേയിരിക്കുന്നു.. (പെട്ടന്ന് sound വന്നു..)
അങ്ങേരു പെണ്ണിനെ പരിചയപ്പെടുത്തി.. "ഇതെന്റെ fiance.. swathi...." 
😊😊

പ്ലിങ്ങിയ ഞാൻ പലതും പറഞ്ഞു തടി തപ്പി...

പിന്നെ ഒന്നും ഓർമയില്ല എന്നത്തേയും പോലെ അമ്മേടെ അടി കൊണ്ട് ഞാൻ ഏഴുന്നെൽക്കുന്നു... എന്റെ പണി നോക്കി പോകുന്നു... പക്ഷെ  മൊത്തത്തില്‍  ഒരു ശോക ഭാവം.. ആ സ്വപ്നം എന്നെ കുറേ നാൾ ചുമ്മാ സങ്കടപെടുത്തി...
അങ്ങനെ കോളേജ് മാറി.. ലോകം മാറി.. എന്നിട്ടും ഇടക്കിടെ അയാളിങ്ങനെ തലമണ്ടയിൽ മിന്നി മറഞ്ഞുകൊണ്ടിരുന്നു.


പിന്നെയും കുറെ കാലം കഴിഞ്ഞു.. ഞാൻ കല്യാണവും കഴിച്ചു കുട്ടിക്ക് 2 വയസ്സും ആയി.. വെറുതെ facebookൽ ചുറ്റിത്തിരിഞ്ഞപ്പോ അയാളുടെ profile കണ്ടത്..
Engaged to swathi gopakumar.
7 കൊല്ലം മുന്നേ കണ്ട സ്വപ്നം പെട്ടെന്ന് ഒന്ന black n whiteൽ ഓടി.. സ്ഥലകാലബോധമില്ലാത്ത എന്റെ പൊട്ടിച്ചിരി കേട്ട് ഉറക്കത്തിലായിരുന്ന മോൻ ഞെട്ടി ഏഴുന്നെറ്റു എന്നെ തുറിച്ചു നോക്കുന്നു...
"വട്ടാണല്ലേ...."😋😋😋

Wednesday, March 16, 2016

നാളെ .... മറ്റന്നാൾ .....




ഭാരമേറിയ ചിന്തകള്‍ക്ക്‌ നടുവില്‍
അപ്പൂപ്പന്‍ താടി പോലെ ഞാന്‍ 
കാറ്റിനൊപ്പം ആടിയുലഞ്ഞ്
ലക്ഷ്യബോധമില്ലാതെ ...
നാളെയുടെ വ്യാകരണമന്ത്രം ചൊല്ലി 
ചുറ്റിലും ജ്യോത്സ്യന്‍മാര്‍ 
ധനമുണ്ടാവാന്‍ സുഖമുണ്ടാവാന്‍ 
ഇല്ലാത്തതെല്ലാമുണ്ടാവാന്‍...
നൂറായിരം പ്രതിവിധികള്‍ 
ഇതിനു മുന്‍പും പിന്‍പും 
എന്ന് കാലം വ്യാഖ്യാനിക്കപെടട്ടെ 
എന്നോര്‍ത്ത്
തലയുയര്‍ത്തി ഞാന്‍ പറന്നു....