Thursday, July 16, 2015

ഇന്നലെ,ഇന്ന്‍,നാളെ


ഇന്നലെ

ഇഷ്ടമായിരുന്നു 
  നിന്നിലേക്ക്‌  ചാഞ്ഞിരുന്നു 
  സ്വപ്നം കാണാന്‍ .
ഇഷ്ടമായിരുന്നു 
  നിന്‍റെ കവിളില്‍ കുത്തി 
  നുണക്കുഴി ഉണ്ടാക്കാന്‍.
ഇഷ്ടമായിരുന്നു
  നിന്‍റെ തലമുടിയിഴകളെ
  അലങ്കൊലപെടുത്തി ചിരിക്കാന്‍ 
ഇഷ്ടമായിരുന്നു
  നിന്‍റെ ചെവിയിലൂതി
  ഇക്കിളിപെടുത്താന്‍.

ഇന്ന് 

എവിടെയോ ഒരു നിര്‍വികാരത 
ഓര്‍മ്മകളിലെ വസന്തത്തിനു 
 നിറം  കുറഞ്ഞാല്‍ 
ഇന്നലെ വെറുതെയാവും
അത് എന്‍റെ ഇന്നിനെ 
നിന്നില്‍ നിന്നകറ്റി നിര്‍ത്തി 

നാളെ 

തിരിച്ചു വന്നേക്കാം 
നിന്നിലേക്ക്‌..
അല്ലെങ്കില്‍ 
നടന്നു തുടങ്ങാം 
മറ്റൊന്നിലേക്ക്....

2 comments:

  1. ഇന്നലെയും ഇല്ല, നാളെയും ഇല്ല , ഇപ്പോൾ ഈ നിമിഷം മാത്രമേ.....

    ReplyDelete